പരിയാരത്ത് അതിരപ്പിള്ളി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട രണ്ട് ബൈക്കുകളില്‍ ഇടിച്ച് ഒരു മരണം... മൂന്നു പേര്‍ക്ക് പരിക്ക്

പരിയാരത്ത് അതിരപ്പിള്ളി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട രണ്ട് ബൈക്കുകളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിയാരം പൂവ്വത്തിങ്കല്‍ പാലത്തിന് മുകളില്‍ ഞായറാഴ്ച രാത്രി 8.30ഓടെയാണ് അപകടം നടന്നത്.
പരിയാരം ചക്കുമ്മല്‍ റീനയുടെ മകന്‍ റിജോയാണ്? (18) മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പരിയാരം കണ്ണമ്പുഴ വീട്ടില്‍ ജോയിയുടെ മകന്‍ ജിജോയെ (18) ചാലക്കുടി സന്റെ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.
ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ ടര്‍ഫില്‍ കളി കഴിഞ്ഞ് പൂവ്വത്തിങ്കലിന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വരുമ്പോഴാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha