ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസിന്റെ വാതില്‍പ്പടിയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസിന്റെ വാതില്‍പ്പടിയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബസിന്റെ പടിക്കെട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അപകടകരമായ യാത്ര നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍ ഗതാഗതവകുപ്പ് തീവ്രശ്രമം നടത്തിവരുന്നതിനിടെ ആര്‍ക്കോണത്ത് വാതില്‍പ്പടിയില്‍ നിന്നു തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.
റാണിപ്പേട്ട സ്വദേശി ദിനേശ്കുമാറാണ് (18) മരിച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസിന്റെ വാതിലില്‍ നിന്ന് തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്.
തിരക്കുണ്ടായിരുന്ന ബസിന്റെ വാതില്‍പ്പടിയില്‍നിന്നാണ് ദിനേശും സുഹൃത്തുക്കളും യാത്രചെയ്തിരുന്നത്. ഇതിനിടെ ദിനേശ് വാതില്‍ക്കല്‍നിന്ന് പുറത്തേക്ക് ചാഞ്ഞ് അഭ്യാസപ്രകടനം നടത്തുമ്പോള്‍ തെറിച്ചുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് ബസ് ഡ്രൈവറെ ചോദ്യംചെയ്തു. ഇയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ചെയ്തു. കഴിഞ്ഞമാസം വെല്ലൂരില്‍ ബസിന്റെ പടിക്കെട്ടില്‍നിന്നുവീണ് ഒരു വിദ്യാര്‍ഥി മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബസില്‍ സ്ഥലമുണ്ടെങ്കിലും മറ്റുള്ളവര്‍ക്കുമുമ്പില്‍ ആളാവാന്‍ അപകടകരമായ രീതിയില്‍ വാതില്‍ക്കല്‍നിന്ന് യാത്രചെയ്യുന്നരീതി സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha