ജോലിക്ക് വന്ന വീട്ടില്‍ ആരുമില്ലാത്ത തക്കത്തിന് മോഷണം... അലമാര കുത്തിത്തുറന്നു സ്വര്‍ണാഭരണം കവര്‍ന്ന യുവാവ് പിടിയിലായതിങ്ങനെ....

ജോലിക്ക് വന്ന വീട്ടില്‍ ആരുമില്ലാത്ത തക്കത്തിന് മോഷണം... അലമാര കുത്തിത്തുറന്നു സ്വര്‍ണാഭരണം കവര്‍ന്ന യുവാവ് പിടിയിലായതിങ്ങനെ....
തൃപ്പൂണിത്തുറ എന്‍എസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടില്‍ ഷിജിനെ(31) യാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസിനടുത്തു ചിത്രാഞ്ജലിയില്‍ ഭവന്‍സ് സ്‌കൂളിനു സമീപമുള്ള വീട്ടില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരപ്പവന്റെ സ്വര്‍ണാഭരണം നഷ്ടമായത്.
ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശരവണന്റേതാണ് ആഭരണങ്ങള്‍. പ്രതിയുള്‍പ്പെടെയുള്ള പണിക്കാരെ വീട്ടിലെ കബോര്‍ഡ് ജോലിക്കായി വീട്ടുടമ സുകുമാരന്‍ കൊണ്ടുവന്നതായിരുന്നു. പണിക്കിടയില്‍ ആരുമില്ലാത്ത തക്കത്തിനായിരുന്നു മോഷണം. ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ ശരവണന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ഹില്‍പാലസ് പോലീസ് പണിക്കു വന്നവരെ പരിശോധിച്ചപ്പോള്‍ത്തന്നെ ഷിജിന്റെ പഴ്‌സില്‍നിന്നു സ്വര്‍ണം പണയം വച്ച രസീത് കണ്ടെത്തുകയായിരുന്നു.
മോഷ്ടിച്ച ആഭരണങ്ങളില്‍ കുറച്ചാണ് ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ പണയംവച്ചത്. ബാക്കി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha