ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്ന് സി.പി.എം... സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍, ഗവര്‍ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍. ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്ന് സി.പി.എം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ക്കെതിരേ കടുത്ത ഭാഷയിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാനുള്ള സാഹചര്യം ഗവര്‍ണറായിട്ട് ഉണ്ടാക്കരുതെന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നും വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്.
ചാന്‍സലര്‍ എന്ന പദവിയും അദ്ദേഹത്തിന് നല്‍കിയിട്ടുള്ളതാണ്. അത് അദ്ദേഹം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരേ സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണ്- കോടിയേരി പറഞ്ഞു.
സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, സമ്മര്‍ദത്തിന് വഴങ്ങിയെന്ന് ഒരു ഗവര്‍ണര്‍ പറയുന്നത് ശരിയല്ലല്ലോ, വിവേചനാധികാരമുള്ള ആളാണ് ഗവര്‍ണര്‍.
ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്. ഗവര്‍ണര്‍ തന്നെ ആ പദവിയില്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചാന്‍സലര്‍ക്ക് എല്ലാ അധികാരവും നല്‍കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha