വെട്ടി കൊത്തി നുറുക്കിയപ്പോൾ ഉയർന്ന മുറവിളി...രക്തം ഇറ്റിറ്റ് വീഴുന്ന കാലുകൾ വെട്ടിയെടുത്ത് ഇറങ്ങിയോടിയ ഗുണ്ടകൾ....അക്രമികൾ അടിച്ച് തകർത്ത വീട്... ഞെട്ടി ഉണരുന്ന കുട്ടികൾ;പട്ടാപ്പകൽ ദാരുണമായി വെട്ടിക്കൊലയ്ക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ നടുക്കത്തിൽ നിന്നും മുക്തമാകാതെ ഒരു നാട്

വെട്ടി കൊത്തി നുറുക്കിയപ്പോൾ ഉയർന്ന മുറവിളി.....രക്തം ഇറ്റിറ്റ് വീഴുന്ന കാലുകൾ വെട്ടിയെടുത്ത് ഇറങ്ങിയോടിയ ഗുണ്ടകൾ......അക്രമികൾ അടിച്ച് തകർത്ത വീട്..... പട്ടാപ്പകൽ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിനു സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിൽ നിന്നും കല്ലൂർ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. തികച്ചും ശാന്തമായ ഗ്രാമമായിരുന്നു അത്. ഇത്തരത്തിലൊരു ആക്രമണവും കൊലപാതകവും ആദ്യമായിട്ട് കണ്ടതിന്റെ മാനസിക ആഘാതത്തിൽ നിന്നും ഇവർ മുക്തമാകുന്നില്ല .
കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരെയെല്ലാം വാൾകാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു കൊലപാതകം നടത്തിയത്. ശനിയാഴ്ച തോന്നയ്ക്കൽ ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീടിനുള്ളിൽ വച്ചായിരുന്നു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കല്ലൂർ പാണൻവിളയിലെ പണയിൽ നിന്ന് അക്രമികളെക്കണ്ട് രക്ഷപ്പെടാനായിട്ടായിരുന്നു സുധീഷ്, സജീവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറിയത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളുള്ള വീടിനുള്ളിലിട്ടാണ് സുധീഷിനെ വെട്ടി കൊന്നത്. ചോരയിൽ കുളിച്ചു കിടക്കുന്ന സുധീഷിനെ കണ്ട കുട്ടികളുടെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. സുധീഷിനെ അന്വേഷിച്ച് പ്രദേശത്തെ നാലു വീടുകൽ അക്രമികളെത്തിയിരുന്നു .
ഈ വീടുകളുടെയെല്ലാം ജനാലകൾ തല്ലിപ്പൊളിക്കുകയും സ്ത്രീകളെയുൾപ്പെടെ വാൾകാട്ടി ഭീഷണിപ്പെടുത്തി. അക്രമികളെത്തിയ വീടുകളിലെല്ലാം കുട്ടികളുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മനസ്സിൽ വലിയ ഭയമാണ് ഈ സംഭവമുണ്ടാക്കിയിട്ടുള്ളത്. അക്രമം കണ്ട കുഞ്ഞുങ്ങളാരും ശനിയാഴ്ച രാത്രിയിൽ ഉറങ്ങിയിട്ടില്ല.ഉറങ്ങിത്തുടങ്ങുന്ന കുട്ടികൾ ഇടയ്ക്കിടെ ഉണർന്ന് നിലവിളിക്കുകയും ചെയ്തു.
എന്തുചെയ്യണമെന്നറിയാതെ പല രക്ഷിതാക്കളും നേരം വെളുപ്പിക്കുകയായിരുന്നു . സംഭവം കണ്ട മുതിർന്നവരെയും ഭയം വിട്ടു മാറിയിട്ടില്ല . ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്നവരും പറയുന്നുണ്ട് . പ്രദേശത്ത് ശനിയാഴ്ച വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നെങ്കിലും ആളുകളുടെ ഭയമകറ്റാൻ സാധിച്ചില്ല
പോത്തന്‍കോട് കല്ലൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര്‍ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്.
ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല്‍ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha