നെയ്യാറ്റിൻകരയിൽ വീടുകയറി ആക്രമണം; ഗൃഹനാഥന് വെട്ടേറ്റു; പരിക്കേറ്റയാൾ ആശുപത്രിയിൽ; പോത്തൻകോടിന് പിന്നാലെ നാടിനെ നടുക്കിയ സംഭവം

നെയ്യാറ്റിൻകരയിൽ വീടുകയറി ആക്രമണം. ഗുണ്ടാ ആക്രമണത്തിൽ ഗൃഹനാഥന് വെട്ടേറ്റു. ആറാലുമൂട് സ്വദേശി സുനിലിനാണ് വെട്ടേറ്റത്. സുനിൽ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതിന് പിന്നിൽ. നേരത്തെ ഇവർ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് ഗുണ്ടാ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍ ആണെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒളിവില്‍ കഴിഞ്ഞ പ്രതിയുടെ കാല്‍വെട്ടിയെറിഞ്ഞ് ഗുണ്ടാസംഘം പോത്തന്‍കോട് നടത്തിയ അതിക്രമം ഒറ്റപ്പെട്ടതല്ല. കണിയാപുരത്ത് ഭക്ഷണം വാങ്ങാന്‍ പോയ യുവാവിനെ ഗുണ്ടാസംഘാംഗം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത് മൂന്നാഴ്ച മുന്‍പാണ്. പോത്തന്‍കോട് ബിരുദ വിദ്യാര്‍ഥിയെ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈലും കവര്‍ന്നത് രണ്ടാഴ്ച മുന്‍പും. ഇവിടെയെല്ലാം ക്രിമിനലുകളുടെ ക്രൂരതയ്ക്ക് ഇരയായത് സാധാരണക്കാരാണ്. ഇതുകൂടാതെ ഗുണ്ടാസംഘാംങ്ങള്‍ പരസ്പരം ആക്രമിച്ച കേസുകളും പത്തിലേറെയുണ്ട്. അതേസമയം പട്ടാപ്പകൽ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിനു സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിൽ നിന്നും പോത്തൻകോട് കല്ലൂർ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. തികച്ചും ശാന്തമായ ഗ്രാമമായിരുന്നു അത്.
ഇത്തരത്തിലൊരു ആക്രമണവും കൊലപാതകവും ആദ്യമായിട്ട് കണ്ടതിന്റെ മാനസിക ആഘാതത്തിൽ നിന്നും ഇവർ മുക്തമാകുന്നില്ല . കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരെയെല്ലാം വാൾകാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു കൊലപാതകം നടത്തിയത്. ശനിയാഴ്ച തോന്നയ്ക്കൽ ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീടിനുള്ളിൽ വച്ചായിരുന്നു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കല്ലൂർ പാണൻവിളയിലെ പണയിൽ നിന്ന് അക്രമികളെക്കണ്ട് രക്ഷപ്പെടാനായിട്ടായിരുന്നു സുധീഷ്, സജീവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറിയത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളുള്ള വീടിനുള്ളിലിട്ടാണ് സുധീഷിനെ വെട്ടി കൊന്നത്.
സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കമെന്നാണ് ലഭിക്കുന്ന സൂചന. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് 'പ്രതികാരം' തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ്പിടിയിലായ പ്രതികളുടെ മൊഴി. മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കേസില്‍ പത്തുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും പിടിയിലായിട്ടുണ്ട്. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ആക്രമിച്ചത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha