രോഗികളെ മടക്കി അയക്കുന്നു... ശസ്ത്രക്രിയകൾ മുടങ്ങുന്നു... തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി അതീവ ഗുരുതരം..... രോഗികളുടെ കാണപ്പെട്ട ദൈവങ്ങളായ ഡോക്ടർമാർ രോഗികളോട് ഇത്തരത്തിൽ പെരുമാറിയാൽ എന്ത് ചെയ്യും? സമരം ചെയ്യുന്ന ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചു

രോഗികളെ മടക്കി അയക്കുന്നു... ശസ്ത്രക്രിയകൾ മുടങ്ങുന്നു... തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി അതീവ ഗുരുതരം..... രോഗികളുടെ കാണപ്പെട്ട ദൈവങ്ങളായ ഡോക്ടർമാർ രോഗികളോട് ഇത്തരത്തിൽ പ്രതികരിച്ചാൽ സംഭവം അതിരൂക്ഷമാകുമെന്ന കാര്യത്തിൽ സംശയമില്ല....
അത്തരത്തിൽ തന്നെയാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്....സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി ജി ഡോക്‌ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചതോടെയാണ് രോഗികൾ ദുരിത കയത്തിലകപ്പെട്ടത്. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി ചികിത്സ മുടങ്ങിയ അവസ്ഥയുമാണ് ഇപ്പോൾ ഉള്ളത് . പല ആശുപത്രികളിലും രോഗികളെ മടക്കി വിടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പിയിൽ പകുതിയിൽ താഴെ ഡോക്ടർമാരേയുള്ളൂ. പി.ജി. ഡോക്ടർമാർ നാലാംദിവസവും അത്യാഹിത വിഭാഗം ഉൾപ്പെടെയാണ് ബഹിഷ്‌കരിച്ചിരിക്കുന്നത്. ഹൗസ് സർജന്മാർ ഇന്ന് രാവിലെ എട്ടു മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ചെയ്യുന്ന ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചു. .
കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം . ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും, ചർച്ചയ്‌ക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്.
സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് പറയുമ്പോൾ ഡോക്ടർമാർ വീണ്ടും വീണ്ടും സമരത്തിലേക്ക് പോവുകയാണ്.സത്യത്തിൽ ഇവർ ആരുടെ കണ്ണിലാണ് പൊടി ഇടുന്നത് .കള്ളം പറയുന്നത് സർക്കാരാണോ ഡോക്ടർമാരാണോ. രോഗികളുടെ ജീവിതം വച്ച് കളിക്കുകയാണ് സർക്കാരും ഡോക്ടർമാരും .നീചമായ പ്രവർത്തി തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha