അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച.... ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്ന് എജി... ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച

അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച.... ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്ന് എജി... ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഗവര്‍ണര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് പ്രതികരിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറുടെ കാലാവധി നീട്ടി നല്‍കി ഫയലില്‍ ഒപ്പുവെച്ചത് സര്‍ക്കാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
താന്‍ എ.ജിയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന ഗവര്‍ണറുടെ പ്രതികരണത്തോട് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയതെന്നായിരുന്നു എ.ജിയുടെ പ്രതികരണം.
20 മിനിറ്റോളം എജി - മുഖ്യമന്ത്രി കൂടിക്കാഴ്ച നീണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ.ജി ആവര്‍ത്തിച്ച് പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതും വിഷയത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തുറന്ന് പറഞ്ഞതും സര്‍ക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം ചെലുത്തിയല്ല തീരുമാനമെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ എ.ജിയുടെ അഭിപ്രായം ആരാഞ്ഞതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോള്‍ കൃത്യമായ ഒരു പ്രതികരണത്തിന് എ.ജി തയ്യാറായില്ല.
"
https://www.facebook.com/Malayalivartha