8 x 10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ... കഴിച്ചുവന്നപ്പോൾ എനിക്കും നട്ട്സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്സ്, ബേക്കറിക്ക് നന്ദി പറഞ്ഞ് ശ്രീജിത്ത് പണിക്കർ
പലപ്പോഴും ഹോട്ടൽ ഭക്ഷണങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ പോലെ പലതും ഉണ്ടാകും. അത്തരത്തിൽ എത്രയെത്ര സംഭവങ്ങളാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ 8 x 10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ... എന്ന ആവശ്യവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഒരു ബേക്കറിയിൽ നിന്നും കേക്ക് വാങ്ങിയ അനുഭവമാണ് ഇത്തരത്തിലൊരു ഫേസ്ബുക്ക് കുറിപ്പിലേക്ക് ശ്രീജിത്തിനെ നയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
തിരുവനന്തപുരം ശ്രീകാര്യം ക്യുആർഎസ്–നീൽഗിരിസ് സൂപ്പർമാർക്കറ്റിലെ അംബ്രോസിയയിൽ നിന്നും ഇന്നലെ ഒരു ഹവായിയൻ പൈനാപ്പിൾ കേക്ക് വാങ്ങി. നിറയെ നട്ട്സ് വിതറിയ കേക്കാണ്. നല്ല രുചി. കഴിച്ചുവന്നപ്പോൾ എനിക്കും നട്ട്സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്സ്! നന്ദി അംബ്രോസിയ; ഇനി 8 x 10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ'.
https://www.facebook.com/Malayalivartha