കോട്ടയത്ത് മിണ്ടാപ്രാണിയോട് കൊടുംക്രൂരത;വൈക്കം തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടി വച്ചു; പെല്ലറ്റ് ശരീരത്തില്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു; അയല്‍വാസിയുടെ ക്രൂരതയ്ക്ക് കാരണം വെളിപ്പെടുത്തി ഉടമ രംഗത്ത്

കോട്ടയത്ത് മിണ്ടാപ്രാണിയോട് കൊടുംക്രൂരത......തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള വളര്‍ത്തുപൂച്ച ചിന്നുവിനെയാണ് അയല്‍വാസിയായ രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
രമേശന്റെ വളര്‍ത്തുപ്രാവിനെ കഴിഞ്ഞ ദിവസം ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പൂച്ച കടിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപിച്ചായിരുന്നു അക്രമണം. ഇന്നലെയാണ് പൂച്ചയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ അവശയായി ഇരിക്കുന്നത് കണ്ട പൂച്ചയെ രാജന്റെ മകള്‍ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശരീരത്തില്‍ പെല്ലറ്റ് കുടുങ്ങിയ പൂച്ചയെ ആദ്യം വൈക്കത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സായ്ക്കായി കോട്ടയം മൃഗാശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ഡ്രിപ് നല്‍കിയിരിക്കുന്ന പൂച്ചതീര്‍ത്തും അവശയാണ്. മുമ്പ് വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാന്‍ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍.
https://www.facebook.com/Malayalivartha