സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് .... കായിക താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍

സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് .... കായിക താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍.സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി ഈ മാസം പതിനാറിന് ചര്‍ച്ച നടത്താമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കായിക താരങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു.
സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് കടന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിന്റെ പേരില്‍ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ പറഞ്ഞത് 580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നാണ്. എന്നാല്‍ 195 പേര്‍ക്ക് മാത്രമായിരുന്നു ജോലി ലഭിച്ചത്. ഇനിയും എഴുപത്തിയൊന്ന് പേര്‍ക്ക് ജോലി കിട്ടാനുണ്ട്.
" f
https://www.facebook.com/Malayalivartha