'കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു'; നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍വകലാശാലകള്‍ സിപിഎം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. കേരള പൊലീസില്‍ ആര്‍എസ്‌എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്ന് എസ്.എഫ്.ഐ അഭിപ്രായപ്പെട്ടു . ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ വി.പി സാനു പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗുണമാകും. ഗവര്‍ണര്‍ ചാന്‍സലറാകണമെന്ന് നിയമമില്ല. നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും വി.പി സാനു പറഞ്ഞു.
https://www.facebook.com/Malayalivartha