എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ? അതോ, ആ നല്ല കവിത എഴുതുന്ന പെൺ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നൽകി ഇല്ലാതാക്കുന്ന മുതിർന്ന ആൺ കവികളുടെ ഞരമ്പ് രോഗത്തെ വിമർശിച്ചതോ? പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍
കേരളത്തിലെ കവിയത്രികളെ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ലെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നത്. 'ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ?
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ? അതോ, ആ നല്ല കവിത എഴുതുന്ന പെൺ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നൽകി ഇല്ലാതാക്കുന്ന മുതിർന്ന ആൺ കവികളുടെ ഞരമ്പ് രോഗത്തെ വിമർശിച്ചതോ? ഇതല്ലാതെ ഞാൻ അവിടെ ഒന്നും പറഞ്ഞിട്ടില്ല..
ഇനിയും സംശയം ഉള്ളവർക്ക് ആ വീഡിയോ പരിശോധിക്കാം.. വേദിയിൽ ഇരുന്ന എസ്. ജോസഫിനോട്, അദ്ദേഹവും ഒരു ഗ്രൂപ്പിന്റെ ആളാണ് എന്ന് ഞാൻ പറഞ്ഞത് ഒരു ചിരിയോടെ ആണ് എല്ലാവരും സ്വീകരിച്ചത്. അവിടെ ഇരുന്ന ആരോ എന്നെ കൂവി.. കൂവൽ കേട്ട് അത് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാനുള്ള വിദ്യ എനിക്കറിയില്ലായിരുന്നു. പിന്നീടാണ് അത് രണ്ടു പെൺ കുട്ടികൾ ആണെന്നും അവർ ജോസഫ് സാറിന്റെ ശിഷ്യകളാണെന്നും അറിഞ്ഞത്.
ഞാൻ എന്റെ ഈ കുഞ്ഞു ജീവിതത്തിൽ ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല..എന്റെ കൗമാരം, മക്കൾ ഉപേക്ഷിച്ചു പോയ ഒരു അമ്മുമ്മയോടൊപ്പം അവർക്കു വേണ്ടി ജീവിച്ചു തീർത്ത ഒരുവൻ ആണ് ഞാൻ.. എനിക്കും ഒരു പെൺ കുഞ്ഞാണ് ഉള്ളത്.... അമ്മയും ഭാര്യയും... അങ്ങനെ സ്ത്രീകൾ മാത്രം ഉള്ള ഒരു കുഞ്ഞു ലോകമാണ് എന്റേത്.
ഇന്നലെ നടന്ന ഒരു ചടങ്ങിൽ ഞാൻ പങ്കുവെച്ച എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ അവരോട് ഐക്യപ്പെടുന്നു..... ഇനി മേലിൽ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങൾ പറയില്ല എന്നും എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളെയും താഴ്മയോടെ അറിയിക്കുന്നു.
https://www.facebook.com/Malayalivartha