രാത്രിയില്‍ നിര്‍ത്താതെ കുട്ടി കരഞ്ഞതിൽ ദേഷ്യം തോന്നി വീടിന്റെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി; നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. റാന്നിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലെസി(21)യെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
പൊലീസെത്തി അമ്മ ബ്ലെസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ എട്ടാം തിയതിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ തലയില്‍ ക്ഷതമുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നി പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കുകയായിരുന്നു.
ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ ബ്ലെസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നതായും രാത്രിയില്‍ നിര്‍ത്താതെ കരഞ്ഞിരുന്നുവെന്നും ബ്ലെസി പോലീസിനോടു പറഞ്ഞു. ഇതില്‍ ദേഷ്യം തോന്നി റാന്നി പഴവങ്ങാടിയിലെ വീടിന്റെ ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബ്ലെസി പൊലീസിന് നല്കിയ മൊഴി. ബ്ലെസിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.
https://www.facebook.com/Malayalivartha