കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്‌നം?; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി. തന്റെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാലിയാപറമ്ബില്‍ പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ചോദ്യം.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്തിയാണ്, അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തില്‍ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കു വഴിയിലൂടെയല്ല. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി ഹര്‍ജിക്കാരനോട് രാഞ്ഞു.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിനു പ്രസക്തിയില്ലന്നും മറ്റു രാജ്യങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ ഇത്തരം ചിത്രങ്ങളില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശ പ്രകാരം വ്യക്തികള്‍ക്കു നേട്ടങ്ങള്‍ ആഘോഷിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പ്രധാനമന്തിയെ ഓര്‍ത്ത് നിങ്ങള്‍ക്കെന്തിനാണ് നാണം? 100 കോടി ജനങ്ങള്‍ല്ലാത്ത എന്ത് പ്രശ്നമാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കുള്ളതെന്നു കോടതി ചോദിച്ചു. പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണുമ്ബോള്‍ നിങ്ങള്‍ കണ്ണടയ്ക്കുമോയെന്നും കോടതി ആരാഞ്ഞു. ടി വി കാണുമ്ബോള്‍ എനിക്ക് കണ്ണടയ്ക്കാം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha