പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ 35 കാരിയായ ഭാര്യ മരിച്ചു

പുന്നപ്രയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ ഭാര്യ മരണത്തിനു കീഴടങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് വെളിയില്‍ അന്നമ്മ എന്ന 35 വയസ്സുകാരിയാണ് മരിച്ചത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് അന്നമ്മയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അന്നമ്മയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha