അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിൽ നിന്നും ബഹളംകേട്ട് ഓടിയെത്തിയ പോലീസുദ്യോഗസ്ഥനും സമീപവാസികളും വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച! കയറിൽ തൂങ്ങിയാടുന്ന രണ്ടരവയസുകാരനും തൊട്ടരികിൽ അമ്മയും... കണ്ടതോടെ ആദ്യം പകച്ചെങ്കിലും മനോധൈര്യം കൈവിട്ടില്ല.. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്‍കി; പ്രജോഷിന്റെ ധൈര്യത്തിൽ കുഞ്ഞുജീവന് തുണയായി; യുവതിയുടെ കടും കൈയിൽ പകച്ച് ചെര്‍പ്പുളശ്ശേരി നാട്...

കേരളത്തിൽ ഇപ്പോൾ ആത്മഹത്യയുടെ കണക്കുകൾ വർധിക്കുകയാണ്. ദിനംപ്രതി പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചെറുതൊന്നുമല്ല. ഇപ്പോഴിതാ അത്തരത്തിൽ ചെര്‍പ്പുളശ്ശേരിയിൽ പുറത്ത് വരുന്ന വാർത്ത നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെ പകച്ചിരിക്കുകയാണ് ഉറ്റവർ.
വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാതിജീവൻ നഷ്ടപ്പെട്ട് പിടഞ്ഞ രണ്ടരവയസ്സുകാരനെ രക്ഷിച്ചത് സി. പ്രജോഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലായിരുന്നു. കുറ്റാനശ്ശേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്‍കി.
പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha