സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ടുപേർ ആദ്യ രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടവർ; പുതുതായി രോഗം സ്ഥിരീകരിച്ചത് യുകെയില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശിയ്ക്കും കോംഗോയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയ്ക്കും; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് രണ്ട് പേര്‍. രോഗിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യുകെയില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശിയും കോംഗോയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുമാണ് മറ്റ് രണ്ട് പുതിയ കേസുകള്‍. രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജാഗ്രത അനിവാര്യമായ സമയമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
https://www.facebook.com/Malayalivartha