കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് ഹൃദ്രോഗിയായ അച്ഛനെ സഹായിക്കാൻ, സൗഹൃദം മുതലെടുത്ത നന്ദു കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി, താൻ പറയുന്നയാളെ ഫോൺ ചെയ്യാവൂ തുടങ്ങിയ നിബന്ധനകൾ, എതിർത്തതോടെ തെറിവിളിയും മാനസികമായി ഉപദ്രവവും, കൃഷ്ണപ്രിയ ജോലിക്ക് പോകുന്നതിനിടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയ നന്ദു, താന്‍ കൃഷ്ണപ്രിയയെ കല്യാണം കഴിക്കുമെന്ന് സുഹൃത്തുക്കൾക്ക് വോയിസ് മെസേജയച്ചു, കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ മകളെ കൊന്നുകളയുമെന്ന് വീട്ടില്‍ കയറി ഭീഷണി, മകളുടെ വേർപാടിൽ നെഞ്ചുപൊട്ടി വീട്ടുകാർ

കോഴിക്കോട് തിക്കോടിയിൽ പ്രണയ നൈരാശ്യം മൂലം യുവാവിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് റിപ്പോർട്ട്. കൃഷ്ണപ്രിയയെ കുത്തിയ ശേഷമായിരുന്നു പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദുവും ശനിയാഴ്ച രാവിലെയോടെ മരിച്ചത്. ജോലി ലഭിച്ച് എട്ടാംനാളാണ് ഇരുപത്തിരണ്ടുകാരി നന്ദുവിന്‍റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.
ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കൃഷ്ണപ്രിയ ഡിസംബർ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയായ ഹൃദ്രോഗിയായ അച്ഛനെ സഹായിക്കാനായാണ് ഡാറ്റ എൻട്രി ജോലിക്കായി പഞ്ചായത്തിലേക്ക് പോകാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ പ്രതീക്ഷകൾ ആകെ തകർത്ത സംഭവം ഉണ്ടായത്.
കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്‍ത്തകയാണ്.കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളായിരുന്നെന്നാണ് റിപ്പോർട്ട്. ഈ അടുപ്പത്തിന്‍റെ പേരിലാണ് ഇയാള്‍ കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്.
താൻ പറയുന്നയാളെ മാത്രമേ ഫോൺ ചെയ്യാവൂ തുടങ്ങിയ നിബന്ധനകളാണ് ഇയാൾ മുന്നോട്ട് വെച്ചത്. ഇത് കൃഷ്ണപ്രിയ എതിർത്തതോടെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുന്‍പ് കൃഷ്ണപ്രിയ ജോലിക്ക് പോകുന്നതിനിടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയ താന്‍ കൃഷ്ണപ്രിയയെ കല്യാണം കഴിക്കുമെന്ന് നന്ദു, സുഹൃത്തുക്കൾക്ക് വോയിസ് മെസേജയച്ചു.
പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും സുഹൃത്തും ഇവരുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. എന്നാൽ മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് അച്ഛൻ മറുപടി നൽകിയപ്പോൾ, കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. നന്ദുവിനെ പേടിച്ച് കൃഷ്ണപ്രിയ ഒരുദിവസം ജോലിക്ക് പോവുകയും ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം വീണ്ടും ജോലിക്ക് പോയപ്പോഴാണ് പഞ്ചായത്ത് ഓഫീസിന്‍റെ മുന്നിൽ കാത്തുനിന്ന പ്രതി കുത്തിവീഴ്ത്തുന്നതും തീ കൊളുത്തുന്നതും.
https://www.facebook.com/Malayalivartha