എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാത്തീയതി ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാത്തീയതി ഇന്നു പ്രഖ്യാപിക്കും. രാവിലെ 9.30ന് കാസര്‍ഗോഡ് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.
മാര്‍ച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന. കോവിഡ് കണക്കിലെടുത്ത് ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗമാണ് ഉള്‍പ്പെടുത്തിയത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്നാണ് നിര്‍ദേശം.
ഫോക്കസ് ഏരിയയും തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ കിട്ടുന്ന മുറക്ക് സര്‍ക്കാരിന്റെ ഉന്നതതലയോഗം ചേര്‍ന്ന് നടപടികള്‍ തീരുമാനിക്കും.
സ്‌കൂള്‍ തുറന്നപ്പോള്‍ എങ്ങനെയാണോ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിച്ചത് അതു പോലെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലും ഇടപെടുമെന്ന് മന്ത്രി.
"
https://www.facebook.com/Malayalivartha