തന്നെ പുറത്താക്കി കളയുമെന്ന കെ സുധാകരന്റെ പ്രസ്താവനക്ക് ശശി തരൂര്‍ തത്കാലം മറുപടി പറയില്ല. പക്ഷേ സംസ്ഥാന കോണ്‍ഗ്രസും തരൂരും തമ്മിലുള്ള ഇരിപ്പുവശം തീര്‍ത്തും തെറ്റി.... തരൂരിന്റെ പുതിയ നീക്കം ഇങ്ങനെ...

തന്നെ പുറത്താക്കി കളയുമെന്ന കെ സുധാകരന്റെ പ്രസ്താവനക്ക് ശശി തരൂര്‍ തത്കാലം മറുപടി പറയില്ല. പക്ഷേ സംസ്ഥാന കോണ്‍ഗ്രസും തരൂരും തമ്മിലുള്ള ഇരിപ്പുവശം തീര്‍ത്തും തെറ്റി. സുധാകരന്റെ വായാടിത്തം തരൂര്‍ ചിരിച്ചുത്തള്ളി. പിണറായിയെ അനുകൂലിച്ച് ഒരു പോസ്റ്റ് കൂടി ഇടുന്നതോടെ തരൂരിന്റെ ജോലി തീരും.
അതിനിടെ ഇടതു നേത്യത്വം തരൂരിനെ കിട്ടുമോ എന്ന് തപ്പിയിറങ്ങിയിട്ടുണ്ട്. തരൂരിനെ ഒപ്പം കൂട്ടിയാല്‍ അത് വലിയൊരു മുതല്‍കൂട്ടാവുമെന്ന് സി പി എം കരുതുന്നു.തിരുവനന്തപുരത്ത് തരൂരിനെ മത്സരിപ്പിച്ചാല്‍ പാടും പാടി ജയിക്കാവുന്നതേയുള്ളു. സി പി ഐ യുടെ സീറ്റായ തിരുവനന്തപുരം എടുത്തു മാറ്റി ഒരു പണിയും കൊടുക്കാവുന്നതാണ്. പാലക്കാട് മത്സരിപ്പിച്ചാലും തരൂരിന് ജയം ഉറപ്പാണ്.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എംപിക്ക് ശക്തമായ താക്കീതുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടി വരുമെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കര്‍ശന നിലപാടുണ്ടെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.തരൂര്‍ കോണ്‍ഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്നും വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തരൂരിന്റെ വിശ്വ പൗരത്വ വിശേഷണത്തെ പാടേ നിരാകരിക്കുന്നതിന് വേണ്ടിയാണ് സുധാകരന്‍ ഇത്തരത്തില്‍ പറഞ്ഞത്.സുധാകരന്‍ ആരുതന്നെയായാലും കോണ്‍ഗ്രസിന് അദ്ദേഹം വെറുമൊരു എം.പി.മാത്രമാണെന്നാണ് സുധാകരന്‍ പറഞ്ഞു.ഇത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കഴിഞ്ഞ കുറെ നാളുകളായി തരൂരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നതാണ്.തരൂര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം നേതാക്കള്‍ ദേശീയ തൃത്വവുമായി മുമ്പേ തെറ്റിയിരുന്നു.ഇത് അറിയാവുന്നതുകൊണ്ട് കൂടിയാണ് സുധാകരന്‍ കൂടുതല്‍ കടുപ്പിച്ചത്.
'പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല'
ഇതായിരുന്നു സംപാകരന്റെ അഭിപ്രായം.
കെ റെയിലിനെതിരെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവക്കാതിരുന്നത്? വിവാദമായിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാതെ ഒപ്പിടില്ലെന്നായിരുന്നു തരൂര്‍ പറഞ്ഞത്. ലുലുമാള്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തിയും പാര്‍ട്ടിക്ക് തലവേദനയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കാതെയാണ് സുധാകരന്‍ കഴിഞ്ഞു പോയിരുന്നത് . എന്നാല്‍ പെട്ടെന്നാണ് ഇരിപ്പുവശം തെറ്റിയത്. അത് കെ.റയിലുമായി ബന്ധപ്പെട്ടായിരുന്നു.
തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തരൂര്‍ തയ്യാറല്ല. പിണറായിയുടെ വികസനതാത്പര്യങ്ങളെ ഇനിയും തരൂര്‍ പിന്തുണക്കും. പിണറായിയില്‍ നിന്നും. തരൂരിന് ലഭിച്ചു കൊണ്ടിരിക്കുന്നത് മികച്ച പിന്തുണയാണ്. തരൂരിനാവശ്യം പിണറായിയുടെ പിന്തുണയാണ്. സുധാകരന്റെയല്ല. മുല്ലപ്പള്ളിയുടെ കാലത്തും സുധാകരന്‍ ഇതു തന്നെയാണ് ചെയ്തിരുന്നത്. മുല്ലപ്പള്ളിയുമായി അദ്ദേഹം നിരന്തരം കലഹത്തിലായിരുന്നു.
കെ.പി.സി.സി.നേതൃത്വവുമായി അകന്നു കഴിയുന്നത് തരൂരിന് ശീലമായതുകൊണ്ട് കുഴപ്പമില്ല. മുല്ലപ്പള്ളി ഇന്നും തരൂര്‍ എപ്പിസോഡ് മറന്നിട്ടില്ല. സുധാകരനും അതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്.
സി പി എമ്മും തരൂരമായി മികച്ച ബന്ധമാണുള്ളത്. തിരുവനന്തപുരത്ത് അദ്ദേഹം ജയിക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. സി പി എമ്മിന്റെ തിരുവനന്തപുരം കളിയെ കുറിച്ച് എന്നും സി പി ഐ എതിര്‍പ്പും പ്രകടിപ്പിക്കാറുണ്ട്. അതിനിടെ തരൂരിന് പ്രകാശ് കാരാട്ടുമായി ബന്ധുത്വമുണ്ടെന്ന ഒരു വാര്‍ത്തയും അന്തരീക്ഷത്തില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും സുധാകരന്‍ അദ്ദേഹത്തിന്റെ നാക്കിന് ഒരു ക്ലിപ്പിടുന്നത് നന്നായിരിക്കും:
https://www.facebook.com/Malayalivartha