ഇരുട്ടിൽത്തപ്പി പോലീസ്; ബി ജെ പി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ ണ്ടെത്താനാകാതെ പൊലീസ്, ഇതുവരെ പിടികൂടിയത് കേസിൽ പ്രതികളെ സഹായിച്ച അഞ്ച് പേരെ!
ബി ജെ പി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഇതുവരെ പിടികൂടിയത് കേസിൽ പ്രതികളെ സഹായിച്ച അഞ്ച് പേരെയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ചോദ്യാചിഹ്നമായി മാറിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ല. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കൂടാതെ എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിൽ ഇതുവരെ 14 പേരാണ് പിടിയിലായത്. ആർ എസ് എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതേസമയം, ആലപ്പുഴയിലെ ഷാന്‍ കൊലക്കേസില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പങ്കെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന് പിന്നാലെ വത്സന്‍ തില്ലങ്കേരിക്കെതിരെ ആരോപണം കടുപ്പിച്ച് എസ്.ഡി.പി.ഐ രംഗത്ത് എത്തിയിരിക്കുകയാണ്. ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി കൊലപാതകത്തിന് മുമ്പ് ആലപ്പുഴയില്‍ വന്നത് വിശദമായി അന്വേഷിക്കണമെന്നാണ് എസ്.ഡി.പി.ഐയുടെ ആവശ്യം എന്നത്.
അങ്ങനെ ഇരുകേസുകളിലും ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഷാന്‍ വധക്കേസെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവം മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha