കിഴക്കമ്പലം അക്രമത്തില്‍ ഇരുപത്തിയാറ് പേര്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം 50ആയി, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കൂടുതല്‍ പേരുടെ പങ്ക് പരിശോധിക്കുമെന്ന് പോലീസ്

കിഴക്കമ്പലം അക്രമത്തില്‍ ഇരുപത്തിയാറ് പേര്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം 50ആയി, കൂടുതല്‍ പേരുടെ പങ്ക് പരിശോധിക്കുമെന്ന് പോലീസ്.
കിഴക്കമ്പലം അക്രമത്തില്‍ ഇരുപത്തിയാറ് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അന്‍പതായി. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.
വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് വകുപ്പുകളാണ് കേസിലെ പ്രതികളായ കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അക്രമത്തില്‍ പരിക്കേറ്റ സി ഐയുടെയും എസ് ഐയുടെയും മൊഴി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്.അറസ്റ്റിലായ 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായിരുന്നു.
അതേസമയം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ല്‍ അധികം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു
"
https://www.facebook.com/Malayalivartha