ക്രിസ്തുമസ് മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം, തലേന്ന് മാത്രം ബിവ്റേജസ് കോര്‍പറേഷന്‍ വിറ്റത് 65 കോടി രൂപയുടെ മദ്യം, മദ്യ വില്‍പ്പന ഏറ്റവും കൂടുതല്‍ നടന്നത് തിരുവനന്തപുരം ജില്ലയിൽ, രണ്ടാം സ്ഥാനത്ത് ചാലക്കുടി

സംസ്ഥാനത്ത് ക്രിസ്തുമസ് മദ്യക്കച്ചവടത്തില്‍ കേരളം റെക്കോര്‍ഡ് മദ്യ വിൽപ്പനയാണ് നടന്നിരിക്കുന്നത്. ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോര്‍പറേഷന്‍ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
അതേസമയം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നതെങ്കിൽ രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്തുള്ള ഇരിഞ്ഞാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റു.കഴിഞ്ഞ ക്രിസ്തുമസിന് 55 കോടിയാണ് കേരളത്തില്‍ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്‍റെ കീഴിലുളളത്.
https://www.facebook.com/Malayalivartha