ദിലീപിനെ രക്ഷപെടാൻ അനുവദിക്കാതെ വരിഞ്ഞ് മുറുക്കി പ്രോസിക്യൂഷന്‍, നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്, നിര്‍ണായക വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ല, തങ്ങളുടെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നു, പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന വാദം അംഗീകരിക്കാത്തതോടെ നിര്‍ണായക തെളിവുകള്‍ അപ്രസക്തമായി, വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും

നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രോസിക്യൂഷന്‍. വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്തുകൊണ്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. തങ്ങളുടെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനമായും ആരോപക്കുന്ന കാര്യം. നിര്‍ണായക വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു.
എന്നാൽ പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതാണ് പ്രോസിക്യൂഷനെ കാര്യങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും ഇപ്പോള്‍ ആരോപിക്കുന്നു. ടെലിഫോണ്‍ കമ്പനികളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് അംഗീകരിക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ഇതടിസ്ഥാനപ്പെടുത്തിയുള്ള നിര്‍ണായക തെളിവുകള്‍ അപ്രസക്തമായെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
അതേസമയം ഇതാദ്യമായല്ല നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തുവരുന്നത്. വിചാരണയടക്കമുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അന്ന് ഹർജിയും ഫയല്‍ ചെയ്തിരുന്നു. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സുപ്രീം കോടതിയില്‍ നല്‍കിയ വിടുതല്‍ ഹർജി ദിലീപ് കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇരുനൂറിലധികം സാക്ഷികളെ നിലവില്‍ വിസ്തരിച്ചുകഴിഞ്ഞു. അതിനാല്‍ ഹർജിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹർജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു.
കേസിൽ നടന്‍ ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്തുവിട്ട് സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാർ രംഗത്തെത്തിയിരിന്നു. പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തന്നെ ആലുവ ജയിലിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കാവ്യയും തന്നെ ഇക്കാര്യം പറഞ്ഞ് നിരവധി തവണ വിളിച്ചിരുന്നു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലിലില്‍ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നത്. താനത് നേരിട്ട് കണ്ടതാണ്. സൂപ്രണ്ടിന്‍റെ മുറിയില്‍ വെച്ചാണ് താനും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു.
ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍' കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ചെയ്തത്.
ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥനായ സുദര്‍ശന്‍ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പള്‍സര്‍ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുട ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha