കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍... അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്...

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍... അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്...
പെണ്‍കുട്ടികളും മാതാവും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ആയിരംകൊല്ലി മണ്ണില്‍തൊടിയില്‍ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് കേസിലെ പ്രതികള്‍.
പെണ്‍കുട്ടികളുടെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.
https://www.facebook.com/Malayalivartha