അർധരാത്രയിൽ മകളുടെ മുറിയിലേക്ക് ചെന്നത് ആ ശബ്ദം കേട്ടിട്ട്; കതക് തട്ടിയിട്ടും മകൾ തുറന്നില്ല; ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോൾ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് !!! അനീഷിനെ കണ്ടതോടെ നിയന്ത്രണം വിട്ടു; ഞങ്ങൾക്കിടയിൽ വാക്ക് തർക്കമുണ്ടായി; പിന്നെ സംഭവിച്ചത്; നടന്നതെല്ലാം തുറന്ന് പറഞ്ഞ് അനീഷിന്റെ കൊലയാളി; വിശ്വസിക്കാനാകാതെ പോലീസ്

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ മുറിയിൽ രാത്രിയിൽ എത്തിയ യുവാവിനെ പിതാവ് കുത്തികൊലപ്പെടുത്തിയിരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. അർദ്ധരാത്രിയിൽ മകളുടെ മുറിയിലേക്ക് ചെന്നത് സംസാരം കേട്ടെന്നായിരുന്നു കൊല നടത്തിയ സൈമൺ ലാല പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇയാളുടെ ഈ മൊഴിയെ പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. മുറിയിൽ എത്തിയ ശേഷം അനീഷുമായി കൈയേറ്റമുണ്ടായതായും ലാല പറഞ്ഞിരിക്കുന്നു. പ്രതിയുടെ മൊഴി പൊലീസ് തള്ളുകയാണുണ്ടായത്. അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയായിരുന്നു പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാർത്ഥം കുത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് വന്നു പറഞ്ഞത്.
എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഈ മൊഴി പൊലീസ് തള്ളുകയുണ്ടായി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണെന്നും ഈ പെൺകുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത് . പുലർച്ചെ മകളുടെ മുറിയിൽ നിന്ന് സംസാരം കേട്ടാണ് സൈമൺ അങ്ങോട്ടേക്ക് ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.
തുടർന്ന് ഇയാൾ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തു കയറുകയായിരുന്നുവത്രേ. അനീഷിനെ കണ്ടതോടെ ഇരുവരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് ഭാഷ്യം. പേട്ട സ്വദേശി അനീഷ് ജോർജ് ആണ് അയൽവാസി സൈമൺ ലാലയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
അതേസമയം ഈ സംഭവത്തിൽ നടുക്കം വിട്ടുമാറാതെയാണ് തലസ്ഥാനം ആയിരിക്കുന്നത്. രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നു.
എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന.അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണെന്നാണ് ' സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറയുന്നത്. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/Malayalivartha