ഒരുപാട് വർഷങ്ങൾക്ക് ശേഷം വല്ലാത്ത സ്നേഹം തോന്നിപ്പോയി; അയാളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി; വിടാതെ കെട്ടിപ്പിടിച്ചെന്റെ സ്നേഹം മുഴുവൻ കൊടുക്കാൻ തോന്നി; നോട്ടത്തിലും ചിരിയിലും കണ്ണീരിലും അയാൾ എന്നെ അസ്വസ്ഥയാക്കി; ഇരുപത്തെട്ട് വർഷത്തെ എന്റെ കാത്തിരിപ്പാണ്; സ്നേഹം നിറച്ച് ജസ്‌ല മാടശേരി

മിന്നൽ മുരളിയിലെ വില്ലനെ കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുകയാണ് ഇപ്പോൾ ഇതാ ആ വില്ലനെ കുറിച്ച് ജസ്‌ല മാടശേരി പങ്കുവച്ചിരിക്കുന്ന കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുകയാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ഒരു വില്ലനോട് വല്ലാത്ത സ്നേഹം തോന്നിപ്പോയി എന്നാണ് ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ഒരു വില്ലനോട് വല്ലാത്ത സ്നേഹം തോന്നിപ്പോയി... അയാളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.. വിടാതെ കെട്ടിപ്പിടിച്ചെന്റെ സ്നേഹം മുഴുവൻ കൊടുക്കാൻ തോന്നി... ഒരു നടൻ... കംപ്ലീറ്റ് ആക്ടർ....ജീവിക്കുകയായിരുന്നു...
ജീവിതം മുഴുവൻ തിരസ്കരിക്കപ്പെട്ട ആ മനുഷ്യനായി അയാൾ ജീവിക്കുകയായിരുന്നു.. നോട്ടത്തിലും ചിരിയിലും കണ്ണീരിലും അയാൾ എന്നെ അസ്വസ്ഥയാക്കി... "ഇരുപത്തെട്ട് വർഷം ..ഇരുപത്തെട്ട് വർഷത്തെ എന്റെ കാത്തിരിപ്പാണ് ...
എങ്ങനെ പറയണമെന്ന് എനിക്കറീല്ലാരുന്നു" ....എത്ര പെട്ടന്നാണ് ആ മധ്യവയ്സ്കനായ മനുഷ്യൻ പഴയ 13 വയസുകാരന്റെ നിഷ്കളങ്കമായ നാണത്തിലേക്കു ഊളിയിട്ടത്...പ്രിയപ്പെട്ട മനുഷ്യ... ഗുരു സോമസുന്ദരം...മിന്നൽ മുരളി. കഥാപാത്രത്തെയോ ആ ഒലക്കമ്മലെ ദിവ്യപ്രണയം സിൻഡ്രോമിനെയോ അല്ല.. ആ അഭിനയത്തെ മാത്രമാണ്... റിലേഷൻ വാസ് ടോക്സിക്ക്.
https://www.facebook.com/Malayalivartha