പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു.... ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു, ആശങ്കയോടെ രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേര്‍ മരിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. 966 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 263 രോഗികളുമായി ഡല്‍ഹിയാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 252 രോഗികളുമായി മഹാരാഷ്ട്ര രണ്ടാമതും 97 രോഗികളുമായി ഗുജറാത്ത് മൂന്നാമതുമാണ്.
കേരളത്തില്‍ 65 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേമസയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 89,000ത്തോളം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യു ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഡല്‍ഹി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഒമിക്രോണ്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തി.
ഒമിക്രോണ്‍ മൂലം കോവിഡ് സുനാമിയുണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ വേഗം കൂട്ടണമെന്ന നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്തുണ്ട്.
"
https://www.facebook.com/Malayalivartha