ആങ്ങാമൂഴിയില്‍ ഇന്നലെ ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ പിടികൂടിയ പുലി ചത്തു... മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുലിക്ക് പരിക്കേറ്റതെന്ന് നിഗമനം

ആങ്ങാമൂഴിയില്‍ ഇന്നലെ ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ പിടികൂടിയ പുലി ചത്തു. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുലിക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
കോന്നി ആനക്കൂട്ടില്‍ ഉച്ചകഴിഞ്ഞ് പോസ്റ്റുമോര്‍ട്ടം നടത്തും. ആങ്ങാമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിന് സമീപത്തു നിന്നുമാണ് ആറ് മാസം പ്രായമുള്ള പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha