ഒമിക്രോൺ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള ഈ സമയത്ത് വാക്സിൻ അസമത്വത്തിനെതിരെ യുദ്ധം ചെയ്ത ഉഗാണ്ടൻ ധീരവനിതയാണ് വിന്നി ബിയാനിമ; വിന്നി ഉയർത്തിവിട്ട കൊടുങ്കാറ്റിന് മുൻപിൽ വികസിത രാജ്യങ്ങൾക്ക് കീഴടങ്ങേണ്ടി വന്നു; വിന്നി"എന്റെ സൂപ്പർ ഹീറോയെന്ന് ഡോ.സുൽഫി നൂഹ്

ഒമിക്രോൺ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള ഈ സമയത്ത് വാക്സിൻ അസമത്വത്തിനെതിരെ യുദ്ധം ചെയ്ത ഉഗാണ്ടൻ ധീരവനിതയാണ് വിന്നി ബിയാനിമ". വിന്നി ഉയർത്തിവിട്ട കൊടുങ്കാറ്റിന് മുൻപിൽ വികസിത രാജ്യങ്ങൾക്ക് കീഴടങ്ങേണ്ടിവന്നു. വിന്നി"എന്റെ സൂപ്പർ ഹീറോ എന്ന സന്തോഷം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകുകയാണ് ഡോ.സുൽഫി നൂഹ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
2021ലെ എന്റെ സൂപ്പർ ഹീറോ! "വിന്നി ബിയാനിമ"! ഒമിക്രോൺ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള ഈ സമയത്ത് വാക്സിൻ അസമത്വത്തിനെതിരെ യുദ്ധം ചെയ്ത ഉഗാണ്ടൻ ധീരവനിത. ഒരു മുൻ ഏറോനോട്ടിക്കൽ എൻജിനീയർ. ഉഗാണ്ടയിലെ രാഷ്ട്രീയ പ്രവർത്തകയും മുൻ പാർലമെൻറ് അംഗവും.
ഇപ്പോൾ യു എൻ എ ഐ ഡി എസ് തലപ്പത്ത്. പഴയ ഗറില്ല പോരാളിയുടെ വിപ്ലവവീര്യം കെട്ടടങ്ങിയിട്ടില്ല തന്നെ! വാക്സിൻ വരുന്നതിന് വളരെ മുൻപുതന്നെ അവികസിത രാജ്യങ്ങളിലെല്ലാം ഒരുപോലെ വാക്സിൻ എത്തണമെന്ന വിപ്ലവ ചിന്തയ്ക്ക് തിരികൊളുത്തിയ ഹീറോ. 2020 ലെ ആദ്യ നാളുകളിൽ തന്നെ വാക്സിൻ നിർമ്മിക്കുവാൻ ഏറ്റവും കൂടുതൽ കമ്പനികൾക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട ആദ്യ വ്യക്തിത്വം.
വിന്നി ഉയർത്തിവിട്ട കൊടുങ്കാറ്റിന് മുൻപിൽ വികസിത രാജ്യങ്ങൾക്ക് കീഴടങ്ങേണ്ടിവന്നു. ഉഗാണ്ടയിൽ മാത്രമല്ല മറ്റെല്ലാ രാജ്യങ്ങളിലും വാക്സിൻ എത്തിച്ചേർന്നാൽ മാത്രമേ പുതിയ വകഭേദങ്ങളില്ലാതെ മഹാമാരി കെട്ടടങ്ങൂവെന്നുള്ള സത്യം ലോകരാഷ്ട്രങ്ങൾ തിരിച്ചറിയുന്നു.
ഒരു പക്ഷേ ഒമിക്രോണിനുമപ്പുറം പുതിയ വകഭേദങ്ങൾ വരാതിരിക്കാൻ അടുത്തവർഷം പകുതിയോടെ എല്ലാ രാജ്യങ്ങളിലെയും 70% ആൾക്കാരിൽ വാക്സിൻ ആദ്യ ഡോസെങ്കിലും എത്തണമെന്ന് ലോകാരോഗ്യസംഘടനയും വിഭാവന ചെയ്യുന്നു. സൂപ്പർ ഹീറോ സിനിമയിലെ നായകനെപ്പൊലെയല്ലാതെ ശരിക്കും ഒരു ഹീറോ. 2021ലെ .. ചിലപ്പോൾ 22ലെ യും.
https://www.facebook.com/Malayalivartha