തിരുവനന്തപുരം മുറിഞ്ഞപാലത്തുള്ള കലാകൗമുദി ഗോഡൗണിന് തീപിടിച്ചു

തിരുവനന്തപുരം മുറിഞ്ഞപാലത്തുള്ള കലാകൗമുദി ഗോഡൗണിന് തീപിടിച്ചു. ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒരു വാഹനം കത്തി നശിക്കുകയും ഉണ്ടായി. തീ പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയർഫോഴ്സും നാട്ടുകാരും അടക്കമുള്ളവർ ഗോഡൗണിൽ തീപിടിച്ചത് അണയ്ക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തി.
ഒരു വെള്ള വാനാണ് ഫുള്ളായി കത്തിനശിച്ചത്. എന്തായാലും ഈ ഒരു സംഭവത്തിൽ തലസ്ഥാനനഗരി ഞെട്ടിവിറച്ചിരിക്കുകയാണ്. രണ്ടു ദിവസം മുന്നേ ആയിരുന്നു കോട്ടയം പാമ്പാടിയിൽ പുകപ്പുരയ്ക്ക് തീപിടിച്ചത്. പാമ്പാടി കരിമ്പിൻ പുത്തൻ പുരയിൽ പിറ്റി സ്കറിയയുടെ വീടിന്റെ പുകപ്പുരയ്ക്കാണ് തീ പടർന്ന് പിടിച്ചത്. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി എത്രയും വേഗം തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.
വിറക് ഉണക്കാനായി ഇട്ട തീ പുകപ്പുരയിൽ പടർന്ന് പിടിക്കുകയായിരുന്നു. സ്കറിയയും മകളും തനിച്ചാണ് താമസം. പുകപ്പുര ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുന്നതിനാൽ വിറക് ഉണക്കുവാനായി ഇവർ തീ കത്തിക്കുന്നത് പതിവായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. വീടിന് പിറകിലുള്ള പുകപ്പുരയിൽ നിന്ന് തീ ഉയരുന്നത് കണ്ട വഴിയാത്രക്കാരൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha