വയോധികയെ പീഡിപ്പിച്ചിട്ട് പോലും പൂര്‍ണ തൃപ്തി കിട്ടിയില്ല, കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം വാര്‍ത്തകളിലൂടെ ആ കാര്യം അറിഞ്ഞപ്പോൾ നിരാശ തോന്നി, തെളിവെടുപ്പിനിടെ കൊലപാതകം നടത്തിയ രീതി വിശദീകരിച്ച് റിപ്പര്‍ ജയാനന്ദന്‍, അല്‍പ്പംപോലും കൂസലില്ലാതെ വിളിച്ച് പറഞ്ഞത് കേട്ട അമ്പരപ്പിൽ വയോധികയുടെ മകൻ,അമ്മയുടെ കൊലയാളിയെ കണ്ടപ്പോൾ മകന്റെ മുഖത്ത് ആദ്യം രോഷം നിറഞ്ഞെങ്കിലും പിന്നീട് കണ്ണുകള്‍ നിറഞ്ഞൊഴുകി

ഇരട്ടക്കൊലക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ രീതി ജയാനന്ദന്‍ വിശദീകരിച്ചു. അല്‍പ്പംപോലും കൂസലില്ലാതെയാണ് ജയാനന്ദന്‍ പെരുമാറിയത്. കൊലപാതകങ്ങള്‍ നടത്തി സ്വര്‍ണവും പണവും കവര്‍ന്നിട്ടും, വയോധികയെ പീഡിപ്പിച്ചിട്ടും തനിക്കു പൂര്‍ണ തൃപ്തി കിട്ടിയില്ലെന്ന് അയാള്‍ ക്രൈംബ്രാഞ്ചിനോടു പറഞ്ഞു.
അലമാരയിലുള്ള സ്വര്‍ണവും വെള്ളിയും എടുത്തെങ്കിലും മരിച്ച സ്ത്രീ കട്ടിലില്‍ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന വന്‍ തുക കണ്ടെടുക്കാന്‍ പറ്റിയില്ലെന്നതില്‍ നിരാശയുണ്ടെന്ന് ജയാനന്ദന്‍ വ്യക്തമാക്കി.എന്നാൽ തെളിവെടുപ്പിനിടെ തന്റെ അമ്മയുടെ കൊലപാതകിയെ മകന്‍ നേരിട്ട് കണ്ടപ്പോള്‍ 'ഇയാളാണോ അത് ?' എന്ന് മകന്റെ മുഖത്ത് ആദ്യം രോഷം നിറഞ്ഞെങ്കിലും പിന്നീട് കണ്ണുകള്‍ നിറഞ്ഞൊഴുകി. കൊല്ലപ്പെട്ട സ്ത്രീ ഭാരവാഹിയായിരുന്ന മാതൃസമിതി നടത്തിയ ചിട്ടിയുടെ പണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. 1,18,000 രൂപയില്‍ കുറച്ചു പണം ചിട്ടി പിടിച്ചവര്‍ക്കു നല്‍കിയെങ്കിലും ബാക്കി ഭൂരിഭാഗവും വീട്ടിലുണ്ടായിരുന്നു.
കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം വാര്‍ത്തകളിലൂടെയാണ് മെത്തക്കടിയില്‍ നിന്നും പണം കണ്ടെടുത്ത വിവരം ജയാനന്ദന്‍ അറിഞ്ഞത്.പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ക്കയറി എഴുപത്തിനാലുകാരിയെയും ബന്ധു നാരായണ അയ്യരെയും (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ബുധനാഴ്ച വൈകിട്ടാണ് ജയാനന്ദനെ തെളിവെടുപ്പിനെത്തിച്ചത്.
2004 മേയ് 30നാണ് കൊലപാതകം നടന്നത്. അയല്‍ വീട്ടില്‍ മോഷണശ്രമം നടത്തി പരാജയപ്പെട്ടതാണ് ഈ വീട്ടില്‍ കയറാന്‍ കാരണമയാതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ പേടിച്ച് ഓടി മതില്‍ ചാടിക്കടന്ന് ഈ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലെ ബള്‍ബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടില്‍ മറഞ്ഞിരുന്നത്. അടുത്ത വീട്ടില്‍നിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു.
ആ സമയത്താണ് നാരായണ അയ്യര്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയത്. പിന്നാലെ, കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി പുറത്തിറങ്ങിയത്. തുടര്‍ന്നു വീട്ടില്‍നിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്ത്തി. മുഖം വെട്ടി മുറിവേല്‍പിച്ചു വികൃതമാക്കി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായും ദുരുപയോഗം ചെയ്തു. തുടര്‍ന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്.
ഇതിനു ശേഷം തെളിവ് നശിപ്പിക്കാന്‍ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു ജയാനന്ദന്‍ സ്ഥലം വിട്ടത്. മോഷണശ്രമം നടത്തിയ വീടിന്റെ സണ്‍ഷേഡില്‍ ഒളിച്ചിരുന്ന സ്ഥലവും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിയ രീതിയും ജയാനന്ദന്‍ വിശദീകരിച്ചു. ഇദ്ദേഹം വയോധികയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം നേരത്തേ പുറത്തു വന്നിരുന്നില്ല.
അന്ന് അത് വെളിപ്പെടുത്തുന്നതില്‍ കാര്യമുണ്ടായിരുന്നില്ലെന്നതിനാലാണ് പുറത്തു പറയാതിരുന്നത്. പ്രതിയിലേക്ക് എത്താനും ഇത് വെളിപ്പെടുത്താതിരിക്കുന്നതായിരുന്നു നല്ലത്. വയോധിക ആയതിനാല്‍ സമൂഹത്തില്‍ ദോഷം വരണ്ട എന്നു കരുതിയെന്നും ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha