ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്

എഴുത്തുകാരന് ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.ആത്മകഥയായ “ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. രഘുനാഥ് പലേരിയുടെ “അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്. യുവപുരസ്കാരത്തിന് നോവലിസ്റ്റ് മോബിന് മോഹന്‍ അര്‍ഹനായി. “ജക്കരന്ത’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത് .
നോവലിസ്റ്റ്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്മാന്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, 2006 ല്‍ തകഴി അവാര്‍ഡ്, 2009ല്‍ കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട് ,
https://www.facebook.com/Malayalivartha