അഞ്ചുദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു കൊച്ചിയിലെത്തും...

അഞ്ചുദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു കൊച്ചിയിലെത്തും. രാവിലെ 10.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 10.15ന് ലക്ഷദ്വീപിലേക്ക് പുറപ്പെടും.
ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ജനുവരി രണ്ടിന് ലക്ഷദ്വീപില്‍നിന്നു മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി രാവിലെ 11.25ന് കൊച്ചി കപ്പല്‍ശാലയില്‍, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും
തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള ഡിആര്‍ഡിഒയുടെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എന്‍പിഒഎല്‍), സന്ദര്‍ശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷന്‍ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും.
തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയില്‍ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും.
" f
https://www.facebook.com/Malayalivartha