ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു... ഭാവി തീരുമാനം സുപ്രീം കോടതിയിലെ സര്‍ക്കാര്‍ നിലപാട് നോക്കിയെന്നും ഡോക്ടര്‍മാര്‍

ഡല്‍ഹിയില്‍ സമരം പിന്‍വലിച്ച് റെസിഡന്റ് ഡോക്ടര്‍മാര്‍. ഭാവി തീരുമാനം സുപ്രീം കോടതിയിലെ സര്‍ക്കാര്‍ നിലപാട് നോക്കിയെന്നും ഡോക്ടര്‍മാര്‍.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂട്ടം ചേര്‍ന്നുള്ള സമര പരിപാടികളില്‍ നിന്നു പിന്മാറണമെന്ന് ഡല്‍ഹി പോലീസ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടന്നിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പിജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയം നേടിയ അര ലക്ഷത്തോളം ഡോക്ടര്‍മാരുടെ പ്രവേശനമാണ് കൗണ്‍സിലിംഗ് വൈകിയതിനാല്‍ മുടങ്ങിക്കിടക്കുന്നത്.
ഇതോടെ പ്രവേശന പരീക്ഷയില്‍ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് ഒരു അധ്യയന വര്‍ഷമാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് ഓള്‍ ഇന്ത്യ മെഡിക്കല്‍ സീറ്റുകളില്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2019 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
പത്തു ശതമാനം സംവരണത്തിന് അര്‍ഹനാകുന്നതിനു പരീക്ഷാര്‍ഥിയുടെ വാര്‍ഷിക കുടുംബ വരുമാനം എട്ടു ലക്ഷത്തിന് താഴെയാകുകയും സംവരണ വിഭാഗത്തിനു പുറത്തു നില്‍ക്കുകയും വേണം. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിന് ഭരണഘടനാ ബഞ്ചിനെ നിയോഗിക്കുകയുമായിരുന്നു.
പ്രവേശന പരീക്ഷയില്‍ വിജയം നേടിയ അര ലക്ഷത്തോളം റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് ഒരു അധ്യയന വര്‍ഷമാണ്.
https://www.facebook.com/Malayalivartha