ഓർഡിനൻസിൽ ഒപ്പിട്ടു നൽകാൻ താൻ തയ്യാറാണ്; പക്ഷേ ചാൻസലർ വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ അധിക്ഷേപിക്കുകയാണ്; ഇത്തരം അധിക്ഷേപങ്ങൾ തടയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് നൽകാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സർക്കാരും ഗവർണറും തമ്മിലുള്ള പോര് കോടതി വിധി വന്ന ശേഷവും ശക്തമായി തുടരുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് നൽകാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് .
ഓർഡിനൻസിൽ ഒപ്പിട്ടു നൽകാൻ താൻ തയ്യാറാണ്. പക്ഷേ ചാൻസലർ വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ അധിക്ഷേപിക്കുകയാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം അധിക്ഷേപങ്ങൾ തടയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരു പ്രതീകാത്മക തലവനായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തെറ്റുകൾ ചെയ്തതെന്നും നിയമാനുസൃതമല്ലാത്ത നിയമനങ്ങൾക്ക് ഞാൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. ഗവർണർ പദവി തനിക്ക് നൽകിയത് പാർലമെന്റാണ്, നിയമസഭയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിയമസഭ പാസാക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാനും നിയമസഭയ്ക്ക് അധികാരമുണ്ട്. ആരെക്കുറിച്ചും മോശം അഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിവാദം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .എല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്. ചർച്ചയ്ക്ക് ആരും എന്നെ സമീപിച്ചിട്ടില്ലെന്ന അതിപ്രധാനമായ കാര്യവും അദേഹം വെളിപ്പെടുത്തി.
പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കഴമ്പില്ല . പല ഗുരുതരമായ പ്രശ്നങ്ങളുമുണ്ട്. എല്ലാം തുറന്നു പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിന്റെ മാത്രം വിഷയമല്ല. ഇപ്പോഴിത് ദേശീയ വിഷയമായി മാറിയിരിക്കുകയാണ്. ചില കാര്യങ്ങൾ എനിക്ക് അറിയാം. എന്നാൽ, രാജ്യത്തിന്റെ അന്തസ് മാനിച്ച് അത് വെളിപ്പെടുത്തുന്നില്ലെന്നും ഗവർണർ തുറന്നടിച്ചു.
https://www.facebook.com/Malayalivartha