കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍; കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്; അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ഗവർണറെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു; ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണ്. കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കും?
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിലേക്ക് പോയിരിക്കുകയാണ്.
ഗവര്‍ണര്‍ തന്റെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇനി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു .
താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു . കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെടുന്നത്.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രമുഖരുടെ ബന്ധുക്കളുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം.
https://www.facebook.com/Malayalivartha