നഴ്സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതു കുടുങ്ങിയത് ലൗ ജിഹാദില്‍

നഴ്സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതു കുടുങ്ങിയത് ലൗ ജിഹാദില്‍.
കാമുകനായ ഇബ്രാഹിം ബാദുഷ നീതുവിനെ കുടുക്കിയത് ലൗ ജിഹാദിലാണ്. വിവാഹിതയായ നീതു ഇവന്റ് മാനേജ്‌മെന്റ് ടീമിലെ ഊര്‍ജസ്വലയായ പ്രവര്‍ത്തകയായിരുന്നു. ബാദുഷയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് നീതു ജോലി ചെയ്തിരുന്നത്. എറണാകുളത്ത് വച്ചാണ് നീതു ബാദുഷയെ പരിചയപ്പെട്ടത്. താന്‍ വിവാഹിതയാണെന്നും ഒരു കുത്തിന്റെ അമ്മയുമാണെന്ന് നീതു പറഞ്ഞെങ്കിലും ബാദുഷ ട്രാപ്പില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ബാദുഷ മിടുക്കനായ ഇവന്റ് പ്ലാനറായിരുന്നു.കൊച്ചിയിലെ നിരവധി ചടങ്ങുകള്‍ ബാദുഷ സംഘടിപ്പി ച്ചിട്ടുണ്ട്.ഇതില്‍ സര്‍ക്കാര്‍ - സര്‍ക്കാരിതര സ്ഥാപനങ്ങളുടെ ചടങ്ങുകളും ഉള്‍പ്പെടുന്നു. ബാദുഷയുടെ ആകാരഭംഗിയില്‍ താന്‍ വീണു പോയെന്ന് നീതു പലരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ നീതുവിനെ ബാദുഷ വീഴ്ത്തിയത് ക്യത്യമായ ലക്ഷ്യങ്ങളോടെയാണ്. നീതുവിന്റെ കൈവശമുള്ള കോടികളിലായിരുന്നു ബാദുഷയുടെ കണ്ണ്. തന്റെയും ഭര്‍ത്താവിന്റെയും സമ്പാദ്യങ്ങളെ കുറിച്ചെല്ലാം നീതു ബാദുഷയുമായി സംസാരിച്ചിട്ടുണ്ട്. നീതുവിന്റെ വീട്ടുകാര്‍ക്ക് ബാദുഷയെ നന്നായറിയാം.എന്നാല്‍ നീതുവും ബാദുഷയും തമ്മിലുള്ള ചുറ്റികളി അറിയുമോ എന്ന് വ്യക്തമല്ല.
ഇതിനിടെ ബാദുഷയും നീതുവും തമ്മില്‍ പ്രണയത്തിനൊപ്പം ഒരുമിച്ചുള്ള ജീവിതവും ആരംഭിച്ചു.ഇരുവരും ചേര്‍ന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി കൊച്ചിയില്‍ തുടങ്ങി. ഇതിന്റെ ആവശ്യത്തിലേക്കെന്ന പേരില്‍ 30 ലക്ഷം രുപയും സ്വര്‍ണ്ണവും ബാദുഷ കരസ്ഥമാക്കി.ഇതിനിടയില്‍ നീതു ബാദുഷയില്‍ നിന്നും ഗര്‍ഭിണിയായി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയായതായി എല്ലാവരും കരുതി. പക്ഷേ നീതുവിന്റെ ഗര്‍ഭം അലസി.എന്നാല്‍ ഇക്കാര്യം ബാദുഷയെ അറിയിച്ചില്ല.പകരം ഭര്‍ത്താവിനെ മാത്രം അറിയിച്ചു. കുഞ്ഞുണ്ടായെങ്കിലും ബാദുഷ മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. അതോടെയാണ് കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്താന്‍ നീതു തീരുമാനിച്ചത്.
കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് യുവതിയെ ചോദ്യം ചെയ്തതിവല്‍ നിന്നും തെളിഞ്ഞു. ഗര്‍ഭിണിയായിരുന്ന നീതു ഗര്‍ഭം അലസിപ്പിച്ച വിവരം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ കാട്ടി മറ്റൊരു വിവാഹത്തിന് തുനിഞ്ഞ ബാദുഷയെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാനായാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്നത്.
മുപ്പത്തിമൂന്നുകാരിയായ നീതു പ്രവാസിയായ തിരുവല്ല സ്വദേശി സുധീഷിന്റെ ഭാര്യയാണ് . ഈ വിവാഹ ബന്ധത്തില്‍ ഇവര്‍ക്ക് എട്ടുവയസുള്ള കുഞ്ഞുമുണ്ട്.
കഴിഞ്ഞ ദിവസം നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും നീതു വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍ ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലല്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യത് വരുകയാണ്. ഈ സ്ത്രീം ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
മന്ത്രി വി.എന്‍ വാസവന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കാര്യങ്ങള്‍ തിരക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തട്ടികൊണ്ടു പോകലിനു പിന്നില്‍ ഒരാള്‍ മാത്രം ആയിരിക്കാന്‍ വഴിയില്ലെന്നു മറ്റു ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ശരിയല്ലെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha