'സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ താലപ്പൊലിക്ക് ഉപയോഗിക്കരുത്'; ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കെ എസ് ടി എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പല സ്ഥലങ്ങളിലും കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്. ഇനിമുതല്‍ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്നകാര്യം കൂടി ഞാന്‍ വ്യക്തമാക്കുകയാണ്- മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
https://www.facebook.com/Malayalivartha