ശാന്തന്‍പാറയില്‍ അഞ്ച് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍

ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ പൊള്ളലേല്‍പ്പിച്ച കേസില്‍ അമ്മ ഭുവന(28)യെ 14 ദിവസത്തേക്ക് ദേവികുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ്‌ചെയ്തു. ചൈല്‍ഡ് ലൈന്റെ നിര്‍ദേശപ്രകാരം ഭുവനയെ വെള്ളിയാഴ്ചയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റുചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിലെ ചികിത്സയില്‍ കുട്ടിയുടെ നിലമെച്ചപ്പെട്ടുവരുന്നതായി അധികൃതര്‍ അറിയിച്ചു.
അഞ്ചുദിവസം മുമ്പാണ് സ്റ്റീല്‍ തവി ചൂടാക്കി കുഞ്ഞിന്റെ രണ്ട് കാല്‍വെള്ളയിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചത്. തോട്ടംതൊഴിലാളികളായ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടി അവശനായത് കണ്ട് സമീപവാസികളാണ് ചൈല്‍ഡ്‌ലൈനെ അറിയിച്ചത്.
https://www.facebook.com/Malayalivartha