സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മീഷന്‍; കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും; പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയെന്നു പറയുന്നത് അസംബന്ധമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് സുതാര്യമല്ലാത്ത അജണ്ടയുണ്ട്, മുഖ്യലക്ഷ്യം കമ്മീഷനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയെന്നു പറയുന്നത് അസംബന്ധം, കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. ജീവന്‍ മരണ പോരാട്ടമായാണ് കെ റെയിലിനെതിരായ സമരത്തെ കോണ്‍ഗ്രസ് കാണുന്നത്. ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണിത്. റെയില്‍വേയുടെ വക്കീല്‍ കോടതിയില്‍ സര്‍ക്കാറിന് അനുകൂലമായ നിലപാടാണെടുത്തത്. റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha