ഏറെ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തൽ, കേസിൽ പ്രതികളായ ദിലീപ്...പൾസർ സുനി...വിജീഷ് നടിയെ ആക്രമിച്ച ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ എന്നിവരെ കൂട്ടത്തോടെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം, ദിലീപിമുള്ള ചോദ്യാവലി തയ്യാർ, ഇനി കാത്തിരിപ്പ് ആ നിർണാക ദിവസത്തിനായി

നടൻ ദിലീപിനെതിരെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ നടിയെ ആക്രമിച്ച കേസ് ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ആദ്യം നടത്തിയ വെളിപ്പെടുത്തലിൽ തന്നെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞതത്. അതിന് ശേഷം കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന് എഴുതിയ കത്ത്, ദിലീപിനെതിരെ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ എല്ലാം തന്നെ കേസിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയാണ്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടുള്ള ഒരു നിർണ്ണായക വെളിപ്പെടുത്തൽ കൂടെ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. നടിയെ അക്രമിച്ച ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചുവെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങിയിരിക്കുകയാണ്. ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ തുടങ്ങിയവരെയും ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനി മറ്റൊരു പ്രതി വിജീഷ്, സാക്ഷികൾ തുടങ്ങിയവരേയും ചോദ്യം ചെയ്യും. പ്രതിയായ നടൻ ദിലീപിനെ ഇന്നോ നാളെയോ ചോദ്യം ചെയ്‌തേക്കും. ഇതിനുള്ള വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കി. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന് ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്ട്സാപ്പ് സന്ദേശം പുറത്തുവന്നിരുന്നു.
2021 ഏപ്രിൽ 10,11 തീയതികളിലെ സന്ദേശങ്ങളാണിവ. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശം. നിർണായകമാകാവുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും അത് കാണാൻ തന്നെ വിളിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ സിറ്റി പൊലീസ് ക്ലബിൽ ചേർന്നാണ് തുടർ നടപടികൾ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പ്, എസ്.പിമാരായ കെ.എസ്. സുദർശൻ, എം.ജെ. സോജൻ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ രേഖപ്പെടുത്തും. അടുത്തമാസം 16ന് വിചാരണ പൂർത്തിയാക്കി വിധിപറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. പൾസർ സുനി അമ്മ ശോഭനയ്ക്ക് കൈമാറിയ കത്തിലെ ആരോപണങ്ങളിലെ വസ്തുത തേടുകയാണ് പ്രത്യേകസംഘം.
കൈയക്ഷരം ഒത്തുനോക്കും.സുനിയെ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്തും.കത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകൻ പറഞ്ഞതായി ശോഭന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണം വേഗത്തിൽ നടക്കേണ്ടതിനാൽ 13 അംഗ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥനും പ്രത്യേക ചുമതലകൾ കൈമാറി. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥരുണ്ട്. കേസിൽ അതിവഗം തന്നെയാണ് തുടരന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha