ഇരയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവരഹസ്യമായി കോടതി പോലും പരിഗണിച്ച നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് പകര്‍പ്പെടുത്ത് കടത്തിയത് ലണ്ടനിലേക്കെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു, ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ഇരയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവരഹസ്യമായി കോടതി പോലും പരിഗണിച്ച നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് പകര്‍പ്പെടുത്തു കൈമാറിയെന്ന ഗുരുതര ആരോപണവുമായി വീണ്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന സംഭവത്തില്‍ താരത്തിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍. ഇന്നലെ ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാള്‍ തന്നെ വിളിച്ചുവെന്നും പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും അയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ഈ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍പ്പെടുത്തു വിദേശത്തേക്ക് അയച്ചതിനേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്നും അയാള്‍ അവകാശപ്പെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കു ലഭിച്ച ഈ ഫോണ്‍ കോളിനെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലഭിച്ച കോളിന്റെ വിശദാംശങ്ങളും ശബ്ദ സാമ്പിളികളും കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിക്കാന്‍ പലവഴികളും ദിലീപ് നടത്തിയിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ആവതു ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഒന്നരക്കോടി രൂപയോളം ചിലവാക്കിയിട്ടായാലും ഇവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.
https://www.facebook.com/Malayalivartha