പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഉപയോഗശൂന്യമായ വീടിനുള്ളില്‍ രണ്ട് പുലിക്കുട്ടികള്‍! അമ്മപ്പുലിയെ കണ്ടെത്താനായിട്ടില്ല... വനം വകുപ്പെത്തി പരിശോധന നടത്തുന്നു..

പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് 2 പുലിക്കുട്ടികളെ കണ്ടെത്തിയതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. അമ്മപ്പുലിയെ കണ്ടെത്താനായിട്ടില്ല.
പ്രദേശത്ത് വനം വകുപ്പെത്തി പരിശോധന നടത്തുകയാണ്. ഉമ്മിനി സ്വദേശിയായ മാധവന്‍ എന്നയാളുടെ പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടാണിത്.
https://www.facebook.com/Malayalivartha