ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി .
സലായെയും ലയണല്‍ മെസ്സിയെയും മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
ഇതോടെ റൊണാള്‍ഡോയുടെ രണ്ട് പുരസ്‌കാര നേട്ടത്തിനൊപ്പമെത്തിയിരുക്കുകയാണ് ലെവന്‍ഡോവ്‌സ്‌കിയും. അതേസമയം ബാഴ്‌സലോണയുടെ അലക്‌സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡിയാണ് മികച്ച പുരുഷ ഗോള്‍ കീപ്പര്‍. ക്രിസ്റ്റീന്‍ എന്‍ഡ്‌ലറെ മികച്ച വനിതാ ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തു.
അതേസമയം ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്‌കാസ് പുരസ്‌കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha

























