Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ പിടി വിട്ടോ? മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് രണ്ടാമതും ചികിത്സയില്‍ പോകുന്നതായുള്ള വാര്‍ത്തയാണ് വിവിധ സി പി എം ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ സി പി എം അണികളും ജില്ലാ നേതാക്കളും രംഗത്തെത്താന്‍ കാരണം, വൈകാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും സി പി എം അണികളും നേതാക്കളും രംഗത്തെത്താം

18 JANUARY 2022 01:19 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് രണ്ടാമതും ചികിത്സയില്‍ പോകുന്നതായുള്ള വാര്‍ത്തയാണ് വിവിധ സി പി എം ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ സി പി എം അണികളും ജില്ലാ നേതാക്കളും രംഗത്തെത്താന്‍ കാരണം.

കോടിയേരിയുടെ രോഗവും സി പി എം അണികളെ അദ്ദേഹത്തില്‍ നിന്നകറ്റുന്നു. വൈകാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും സി പി എം അണികളും നേതാക്കളും രംഗത്തെത്താം.

 



അല്ലെങ്കിലും സി പി എം അങ്ങനെയാണ്. ഇവിടെ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. നേതൃത്വത്തിന് യാതൊരു പ്രസക്തിയില്ല. അതാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ഇത്രയധികം വിമര്‍ശനം കേള്‍ക്കുമായിരുന്നില്ല.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ച വിവാദങ്ങളിലെ ആരോപണ വിധേയരെ പാര്‍ട്ടി സംരക്ഷിച്ചത് മറ്റൊരു ഉദാഹരണം..ദത്ത് നടപടി മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടും ഷിജു ഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

 



കുഞ്ഞിനെ അമ്മയില്‍ നിന്ന് അകറ്റിയ ദത്ത് വിവാദത്തില്‍ ശരിയായ നിലപാട് എടുക്കാന്‍ കഴിഞ്ഞോ എന്നാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചത്. ശിശുക്ഷേമ സമിതിക്കും സിപിഎം ജില്ലാ നേതൃത്വത്തിനും അനുപമയുടെ പരാതി എത്തിയിട്ടും സമയബന്ധിതമായി ഇടപെടാത്തതും നിഷേധ സമീപനവും സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി വിഷയം ഉയര്‍ത്തിയപ്പോഴും ആരോപണങ്ങള്‍ നേരിട്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ ജില്ലാ കമ്മിറ്റിയിലെടുത്താണ് നേതൃത്വം പിന്തുണയറിയിച്ചത്. മുഖ്യമന്ത്രിക്കുള്ള തിരുവനന്തപുരം വെട്ടായിരുന്നു ഇത്.

ശിശുക്ഷേമ സമിതിക്കൊപ്പം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും വിവാദമാകുമ്പോഴാണ് ഷിജുഖാനെ പരസ്യമായി പിന്തുണച്ച് നേതൃത്വം രംഗത്തെത്തിയത് പാവപ്പെട്ട പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കാന്‍ നല്‍കേണ്ട ഫണ്ട് ഡിവൈഎഫ്‌ഐ നേതാവ് തട്ടിച്ചുവെന്നാണ് പാര്‍ട്ടിക്ക് മുമ്പില്‍ എത്തിയ മറ്റൊരു പരാതി. തട്ടിപ്പില്‍ ഭാഗമായ ഡിവൈഎഫ്‌ഐ ലോക്കല്‍കമ്മിറ്റി നേതാവ് പുറത്തായി. എന്നാല്‍ സംസ്ഥാന സമിതിയംഗമായ വലിയ നേതാവ് സമ്മേളന പ്രതിനിധിയായി തന്നെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് സാക്ഷിയായി. ഇത് മുഖ്യമന്ത്രിക്കുള്ള രണ്ടാമത്തെ വെട്ട്.

 



യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട പിഎസ്‌സി വിവാദങ്ങള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയപ്പോഴും അന്ന് എസ്എഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും സുവര്‍ണ്ണ കാലം കഴിഞ്ഞതു പാര്‍ട്ടി മനസിലാക്കിയതു കൊണ്ടാണ് ഇത്രയധികം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ആഭ്യന്തര വകുപ്പിനെ മാത്രമാണ് പ്രവര്‍ത്തകര്‍ ഇത്രയധികം വിമര്‍ശിച്ചതെന്ന് മനസിലാക്കണം. പോലീസുകാരുടെ പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്ക് വന്‍ അതൃപ്തിയാണുള്ളത്. സി പി എം പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.


കോണ്‍ഗ്രസിന്റെ കാലം ഇതിനെക്കാള്‍ ഭേദമായിരുന്നുവെന്നാണ് അണികള്‍ പറയുന്നത്.

വി എസിന്റെ കാലത്ത് പിണറായിയുടെ കൈയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ പിണറായിയുടെ കൈയില്‍ നിന്നും കേരളത്തിലെ പാര്‍ട്ടിയുടെ പിടിവിട്ടെന്ന് മനസിലാക്കിയതോടെയാണ് അണികള്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയത്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends