Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശക്തമായ കരുതൽ ഉണ്ടാകണം; ഡെൽറ്റ മെല്ലെമെല്ലെ വന്നെങ്കിൽ ഒമിക്രോൺ അക്ഷരാർത്ഥത്തിൽ മിന്നൽ വേഗത്തിലാണ്; കൊടുങ്കാറ്റ് പോലെ കൊടുങ്കാറ്റിനെക്കിൾ ശക്തിയോടെയാണ് ഓന്റെ വരവെന്ന് ഡോ. സുൽഫി നൂഹ്

18 JANUARY 2022 01:11 PM IST
മലയാളി വാര്‍ത്ത

കൊടുങ്കാറ്റ് പോലെ കൊടുങ്കാറ്റിനെക്കിൾ ശക്തിയോടെയാണ് ഓന്റെ വരവ്. ഡെൽറ്റ മെല്ലെമെല്ലെ വന്നെങ്കിൽ ഒമിക്രോൺ അക്ഷരാർത്ഥത്തിൽ മിന്നൽ വേഗത്തിലാണെന്ന് ഡോ. സുൽഫി നൂഹ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കൊടുങ്കാറ്റ് പോലെ കൊടുങ്കാറ്റിനെക്കിൾ ശക്തിയോടെയാണ് ഓന്റെ വരവ്. ഡെൽറ്റ മെല്ലെമെല്ലെ വന്നെങ്കിൽ ഒമിക്രോൺ അക്ഷരാർത്ഥത്തിൽ മിന്നൽവേഗത്തിൽ. താഴെക്കാണുന്നത് തിരുവനന്തപുരത്തെ ഒരു പ്രൊഫഷണൽ കോളേജിലെ വിദ്യാർഥികളുടെ ടെസ്റ്റ് റിസൾട്ടിന്റെ ഒരു സ്ക്രീൻഷോട്ട്.

ശക്തമായ കരുതൽ ഉണ്ടാകണം. വാക്സിൻ എടുക്കാത്തവരും വീട്ടിലെ പ്രായാധിക്യമുള്ളവരും മറ്റസുഖമുഉള്ളവരും പെട്ടു പോയേക്കാം. വന്നതിനേക്കാൾ വേഗത്തിൽ ഓൻ പോയേക്കാം. പക്ഷേ അത് വാക്സിൻ എടുക്കാത്തവരെയും പ്രായാധിക്യമുള്ള മറ്റസുഖം ഉള്ളവരെയും കൊണ്ടുപോകാതെ നോക്കാൻ കരുതൽ വേണം. ഉറപ്പായും ഡോ സുൽഫി നൂഹു.

ഒമിക്രോണിനെ വിശ്വരൂപം കാണിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നാം തരംഗത്തെ വളരെ വളരെ നിസ്സാര വൽകരിച്ചാൽ ഓൻ വിശ്വരൂപം കാട്ടും ഉറപ്പാണ് . കഴിഞ്ഞ പത്ത് ദിവസങ്ങൾ അൻപതിനായിരത്തിലേറെ മരണങ്ങൾ. അതാണ് ലോകത്തിൽ ഇപ്പോഴത്തെ ഒമിക്രോൺ .

വിശ്വരൂപം കാട്ടി നമുക്ക് ലോക്ഡൗണിലേക്ക് പോകാതിരിക്കാൻ ചില കാര്യങ്ങൾ കർശനമായി പാലിച്ചേ മതിയാവൂ . കുറഞ്ഞത് രണ്ടാഴ്ച. കൂടിയാൽ രണ്ടുമാസം. പഴയത് ഒന്നുകൂടി പറയേണ്ടതില്ല, എങ്കിലും പറയാം. തൽക്കാലം നമുക്ക് തുണി മാസ്ക് ഉപേക്ഷിക്കാം. n95 മാസ്ക് കഴിവതും ഉപയോഗിക്കാം. n95 മാസ്ക് ഒമിക്രോണി നെതിരെ കൂടുതൽ പ്രൊട്ടക്ഷൻ നൽകുന്നുവെന്ന് പഠനങ്ങൾ.

സാമൂഹിക അകലം നിർബന്ധം. കഴിവതും തുറസ്സായ സ്ഥലങ്ങളിൽ പ്രവർത്തിക്കുക. എസി വേണ്ടേ വേണ്ട. കൈകൾ ശുദ്ധീകരിക്കുന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. പിന്നെ വാക്സിൻ വാക്സിൻ വാക്സിൻ. ഇതൊക്കെ ചെയ്താലും പനി വന്നാലോ. "കടക്കകത്ത്" അതാണ് നയം പടിക്ക് പുറത്തിറങ്ങരുത്. പനി, ജലദോഷം , തൊണ്ടവേദന ,തല വേദന , ചുമ , ശരീരവേദന. "കടക്കകത്ത്" നിർബന്ധമാണ്.

മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇത്തരം രോഗലക്ഷണമുള്ളവർ കോവിഡ് രോഗികളല്ലയെന്ന് പറയാൻ പ്രയാസമാണ്. ഇത്തരക്കാർ വീടിനുള്ളിൽ, മുറിയിൽ, ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം ഐസൊലേറ്റ് ചെയ്യണം. ഏഴു ദിവസമാണ് അഭികാമ്യം . ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം. തൽക്കാലം വീട്ടിൽ തന്നെ ചികിത്സിക്കാം. എൻ 95 മാസ്ക് നിർബന്ധം. സ്വന്തം മുറി സ്വന്തം ടോയ്ലറ്റ് സ്വന്തം പാത്രങ്ങൾ സ്വന്തം വസ്ത്രം ഇവയൊക്കെ സ്വയം വൃത്തിയാക്കുകയും വേണം.

മൊബൈൽ ടിവി റിമോട്ട് തുടങ്ങിയവ വീട്ടുകാരുമായി പങ്കു വെയ്ക്കരുത്. ധാരാളം വെള്ളം കുടിക്കണം കൃത്യമായ സമയങ്ങളിൽ ആഹാരം കഴിക്കണം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണം. ഇനി രോഗം കൂടുന്നുവോയെന്ന് എങ്ങനെ അറിയാം? കാറ്റഗറി മാറിയാൽ ആശുപത്രിയിൽ പോണം. ഒരു പൾസ് ഓക്സിമീറ്റർ സംഘടിപ്പിക്കണം . ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കണം.

അത് 94 കുറവായാലും നാഡിമിടിപ്പ് 90ന് മുകളിൽ പോയാലും ആശുപത്രിയിൽ പോകണം . പിന്നെ ഒന്ന് നടന്നു നോക്കുകയും ചെയ്യാം. ഒരു 6 മിനിറ്റ് നടക്കുമ്പോൾ ഓക്സിജന്റെ അളവ് മൂന്ന് ശതമാനം കുറഞ്ഞാൽ അപ്പോഴും ആശുപത്രിയിൽ പോണം. പൾസ് ഓക്സിമീറ്റർ ലഭ്യമല്ലെങ്കിൽ നമുക്ക് ശ്വാസം എത്ര നേരം ഉള്ളിൽ പിടിച്ചുവയ്ക്കാൻ കഴിയും എന്നുള്ള ടെസ്റ്റ് ചെയ്തു നോക്കാം. ശ്വാസം ഉള്ളിലേക്ക് വലിച്ചാൽ 25 സെക്കൻഡ് പിടിച്ചു വെയ്ക്കാൻ കഴിയണം. അത് 15സെക്കൻഡിന് താഴെയായാൽ തീർച്ചയായും ആശുപത്രിയിൽ പോണം.

ഇനി ഏറ്റവും പ്രധാനപ്പെട്ട അപകടസൂചനകൾ. ശക്തമായ ശ്വാസംമുട്ടൽ. ബോധക്ഷയം. കഫത്തിൽ രക്തം . ശരീരത്തിൽ നീല നിറം ശക്തമായ നെഞ്ചുവേദന അതികഠിനമായ ക്ഷീണം വളരെ ഉയർന്ന തോതിലുള്ള നെഞ്ചിടിപ്പ് ഇത് റെഡ് ഫ്ലാഗ് സൈൻസാണ്. ഉടൻ പോണം ആശുപത്രിയിൽ. പറഞ്ഞു വന്നത് ലാഘവബുദ്ധിയോടെ ഒമിക്രോണിനെ കാണാൻ ശ്രമിച്ചാൽ ഓൻ വിശ്വരൂപം കാട്ടും. ശ്രദ്ധയോടെ സമീപിച്ചാൽ പെട്ടെന്ന് കൂടി, പെട്ടെന്ന് തന്നെ കുറഞ് , അവൻ നാട് കടക്കും. കടക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends