താമരശേരിയില്‍ നിര്‍മാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകര്‍ന്നു വീണ് 15 തൊഴിലാളികള്‍ക്ക് പരിക്ക്... ഉച്ചയോടെയായിരുന്നു അപകടം

താമരശേരിയില്‍ നിര്‍മാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകര്‍ന്നു വീണ് 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്.
പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ വാര്‍ക്ക ജോലികളാണ് ഇന്ന് നടന്നിരുന്നത്. ഇത് പൂര്‍ത്തിയാകും മുന്‍പ് മേല്‍ക്കൂര താഴേയ്ക്ക് പതിക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് മിക്‌സിന്റെയും അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളാണ് രക്ഷിച്ചത്. സ്ഥലത്തേക്ക് പോലീസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























