Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിവീണ്ടും പാളി...!!! ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കില്ല, നിലവിലുള്ളത് അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രം, കൂട്ടുകരൻ മുങ്ങിയതിന് പിന്നാലെ ദിലീപ് പരക്കം പാച്ചിലിൽ, കൂടുതൽ തെളിവുകൾ കണ്ടെത്താൻ ഇനിയും റെയ്‌ഡ്‌ തുടരും?

18 JANUARY 2022 01:41 PM IST
മലയാളി വാര്‍ത്ത

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് പരി​ഗണക്കുന്നതിനായി മാറ്റിയിരിക്കുന്നത്. ഇന്നത്തേക്ക് പരി​ഗണക്കുന്നതിനായിട്ടാണ് അദ്യം മാറ്റിയിരുന്നതെങ്കിലും അത് നടന്നില്ല. ഇനി വെള്ളിയാഴ്ച്ചയാണ് ജാമ്യാപേക്ഷ പരി​ഗണക്കുകയെന്നാണ് വിവരം. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.

ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഓരോതവണ മാറ്റിവയ്ക്കുമ്പോൾ ഇതിൽ താൽക്കാലിക ആശ്വാസം മാത്രമാണ് ദിലീപിന് ലഭിക്കുന്നത്. കേസ് പരി​ഗണിക്കുന്ന തീയതിവരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് മാത്രം. അത് കഴിഞ്ഞാൽ പണിപാളും......

 

പക്ഷേ ഇപ്പോൾ ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. അതായത് പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ലെന്ന് അർത്ഥം. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷൻ തന്നെ കോടതിയെ അറിയിച്ചതാണ്. ഇതിൽ നിന്നും വ്യകതമാകുന്നത് കൂടുതൽ തെളിവുകൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ റെയ്‌ഡ്‌ ഉൾപ്പെടെയുള്ളവ ഇനിയും നടക്കുമെന്ന് തന്നെയാണ് സൂചന.

കാരണം വെളിപ്പെടുത്തലിൽ പറഞ്ഞിട്ടുള്ള രണ്ട് കാര്യങ്ങള്‍ അതായത് രണ്ട് പ്രാധാന തെളിവുകൾ ഇനിയു കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് കണ്ടെതതിനായിരുന്നു ശരത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയതെന്നാണ് സൂചന.

തോക്കായിരുന്നു ഇത് പ്രധാന ലക്ഷ്യം. ഒപ്പം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാൽ അത് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാൽ പിന്നെ കേസാകെ മാറിമറിയുമെന്നുള്ള കാര്യ ഏതാണ്ട് ഉറപ്പാണ്.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്നാണ് വിവരം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടൽസ് ഉടമയായ ശരത് ജി നായർ. ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു കഴിഞ്ഞു.

 

ഇന്നലെ ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫ്ലാറ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡികളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends